സൗ​ദി കാ​ര്യാ​ല​യ​ങ്ങ​ളി​ലെ സി​സ്റ്റം അ​പ്​​ഡേ​ഷ​ൻ കാ​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ വീ​ണ്ടും ആ​രം​ഭി​ച്ച​ത് ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർക്ക് ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഫൈ​ന​ൽ എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു

ജു​ബൈ​ൽ: ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഫൈ​ന​ൽ എ​ക്​​സി​റ്റ്​ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ചു.ബ​ന്ധ​പ്പെ​ട്ട സൗ​ദി കാ​ര്യാ​ല​യ​ങ്ങ​ളി​ലെ സി​സ്റ്റം അ​പ്​​ഡേ​ഷ​ൻ കാ​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ന​ട​പ​ടി. ജു​ബൈ​ൽ ജു​ഐ​മ ഏ​രി​യ ലേ​ബ​ർ ഓ​ഫി​സ​ർ മു​ത്​​ല​ഖ്‌ അ​ൽ ഖ​ഹ്താ​നി, സ​ഹ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​വൈ​ലി​ദി എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​റും ഇ​ന്ത്യ​ൻ എം​ബ​സി വ​ള​ന്റി​യ​റു​മാ​യ സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി​യോ​ടാ​ണ്​ ഈ ​വി​വ​രം കൈ​മാ​റി​യ​ത്.

തൊ​ഴി​ൽ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സ്റ്റം അ​പ്ഡേ​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ടെ ഫൈ​ന​ൽ ഏ​ക്സി​റ്റ് വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി നേ​രി​ട്ട ത​ട​സ്സ​മാ​ണ്​ ഇ​പ്പോ​ൾ മാ​റി​യ​ത്.ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ൽ പോ​കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പി​ഴ​യോ മ​റ്റു ശി​ക്ഷാ​ന​ട​പ​ടി​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ഫൈ​ന​ൽ എ​ക്സി​റ്റ് ല​ഭ്യ​മാ​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യും സൗ​ദി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കി വ​രു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

എം​ബ​സി​യു​ടെ http://www.eoiriyadh.gov.in എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് ഫൈ​ന​ൽ എ​ക്സി​റ്റി​നു​ള്ള അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ എ​സ്.​എം.​എ​സ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ല​ഭി​ക്കും. ഇ​ഖാ​മ ഇ​ഷ്യൂ ചെ​യ്യ​പ്പെ​ട്ട ഭൂ​പ​രി​ധി​യി​ലു​ള്ള ലേ​ബ​ർ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എം​ബ​സി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക.ലേ​ബ​ർ ഓ​ഫി​സി​നെ​യോ ജ​വാ​സ​ത്തി​നെ​യോ നേ​രി​ട്ട് സ​മീ​പി​ക്കാ​തെ ഫൈ​ന​ൽ എ​ക്സി​റ്റ് നേ​ടാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​ത്. എ​ക്സി​റ്റ് വി​സ ഇ​ഷ്യൂ ആ​യാ​ൽ ആ ​വി​വ​രം മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് എ​സ്.​എം.​എ​സ് ആ​യി എ​ത്തു​ക​യും ചെ​യ്യും.

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT