വീടിൻ്റെ രണ്ടാം നിലയിൽ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കഞ്ചാവും എംഡിഎംയും തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്,
- by TVC Media --
- 29 May 2025 --
- 0 Comments
തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും എക്സൈസ് ഐബിയും ചേർന്ന് പിടികൂടിയത്. 13കിലോ കഞ്ചാവും എംഡിഎംഎയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS