Kerala സം​സ്ഥാ​ന​ത്ത് ഫീ​വ​ർ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ലം മു​ന്നി​ൽ ക​ണ്ട് സം​സ്ഥാ​ന​ത്ത് ജൂ​ൺ ര​ണ്ട് മു​ത​ൽ പ്ര​ത്യേ​ക​മാ​യി ഫീ​വ​ർ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ മു​ത​ലാ​യി​രി​ക്കും ഫീ​വ​ർ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ക. ഇ​തു​കൂ​ടാ​തെ ഫീ​വ​ർ വാ​ർ​ഡു​ക​ളും ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

പ​നി ബാ​ധി​ച്ചാ​ൽ സ്വ​യം ചി​കി​ത്സ പാ​ടി​ല്ല,  ഏ​ത് പ​നി​യും പ​ക​ർ​ച്ച​പ്പ​നി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു,  ജൂ​ൺ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് പ​രി​ശോ​ധി​ക്കും, എ​ല്ലാ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രും ഇ​വ ഉ​റ​പ്പ് വ​രു​ത്ത​ണം. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT