India മധ്യപ്രദേശിൽ ആദ്യ എച്ച്3എൻ2 വെെറസ് ബാധ സ്ഥിരീകരിച്ചു
- by TVC Media --
- 23 Mar 2023 --
- 0 Comments
ഭോപ്പാൽ: മധ്യപ്രദേശിൽ ആദ്യ എച്ച്3എൻ2 വെെറസ് ബാധ സ്ഥിരീകരിച്ചു. ഭോപ്പാലിലെ ബൈരാഗർ സ്വദേശിയായ യുവാവിന് വെെറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ചതായും എന്നാൽ ഇപ്പോൾ രോഗലക്ഷണങ്ങളില്ലെന്നും ഭോപ്പാൽ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി പറഞ്ഞു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.അതേസമയം വെെറസ് ബാധയെ തുടർന്ന് രാജ്യത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ടവരിൽ ഒരാൾ മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ എഴുപത്തിനാലുകാരനുമാണ്. കേരളത്തിൽ എച്ച്1എൻ1 കേസുകളിലാണ് കാര്യമായ വർധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS