India രാജ്യം കൊവിഡ് ജാ​ഗ്രതയിൽ, പരിശോധന ക‍‍ർശനമാക്കാൻ കേരളം, സ‍ർജ് പ്ലാൻ തയാറാക്കുന്നു

ദില്ലി: കൊവിഡ് കണക്കുകളിൽ നേരിയ വർധനവുണ്ടായതോടെ രാജ്യം ജാഗ്രതയിൽ.പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം.ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് ഉന്നതലയോഗം ചേർന്നിരുന്നു. മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആഭ്യർത്ഥിച്ചു. 

കൊവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും തല്ക്കാലം നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്

കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കും.ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം.ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം അടക്കം നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകി. 

കേരളവും കൊവിഡ് ജാഗ്രതയിൽ ആണ്. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിർദ്ദേശമുണ്ട്. 

മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിപ്പ് ഉണ്ട്, ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 200 കടന്നിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT