India രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു
- by TVC Media --
- 27 Mar 2023 --
- 0 Comments
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു, കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
‘കൊവിഡ് നമുക്കിടയിൽ തന്നെയുണ്ട്. ഇടയ്ക്കിടെ കൊവിഡ് തലപൊക്കും.പക്ഷേ ഭയപ്പെടാൻ ഒന്നുമില്ല, കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. നമ്മൾ കേസുകൾ കണ്ടുപിടിക്കുന്നതിന്റെ കാരണം നമ്മുടെ നിരീക്ഷണം ശക്തമായതിനാലാണ്’- എയിംസിലെ ഡോക്ടർ നീരജ് നിശ്ചൽ പറഞ്ഞു. ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തിൽ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS