യാത്രക്കാർക്ക് ആശ്വാസം, അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 6 റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി.
- by TVC Media --
- 21 May 2025 --
- 0 Comments
മസ്കത്ത്: കേരളമടക്കം ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 6 റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനൂകൂല്യം ഉണ്ടാവില്ല.
നേരത്തെ ഇത് യഥാക്രമം 25, 50 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനുകൂല്യം ഉണ്ടാവില്ല. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫറെങ്കിലും പലർക്കും ഇത് ലഭിക്കാൻ സാധ്യതയില്ലെന്ന് ട്രാവൽമേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു. അധിക ലോഡ് വരുമ്പോൾ ഇത്തരം ഓഫറുകൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. സീസണായത് കൊണ്ട്തന്നെ വരും ദിവസങ്ങളിൽ ഫുൾലോഡുമായിട്ടാകും എയർഇന്ത്യ എക്സ്പ്രസിന്റെ പറക്കൽ. ലോഡ് കൂടിയതിനെ തുടർന്ന് മുമ്പും ഓഫറുകൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. വെബ്സൈറ്റിൽ നിലവിൽ ജൂണിൽപോലും ഈ ഓഫർ കിട്ടുന്നില്ലെന്നും വരും ദിവസങ്ങളിലേ കൂടുതൽ വ്യക്തത വരികയുള്ളുവെന്നും അവർ പറഞ്ഞു. അതേസമയം, സീസണായതോടെ ബജറ്റ് വിമാന കമ്പനികൾ അടക്കം മസ്കത്തിൽനിന്ന് കേരളത്തിലേക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. പല വിമാന കമ്പനികളും മേയ് അവസാനം മുതൽക്കു തന്നെ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS