Abu Dhabi എമിറാത്തി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി അന്തരിച്ചു
- by TVC Media --
- 09 May 2023 --
- 0 Comments
അബുദാബി: എമിറാത്തി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി (33) അന്തരിച്ചു. 'ഫ്രീജ്' എന്ന ജനപ്രിയ ആനിമേറ്റഡ് സീരീസിലെ 'ഉം സയീദ്' എന്ന കഥാപാത്രത്തിന്റെ ഐക്കണിക് വോയ്‌സ് ഓവറിലൂടെയാണ് അല്‍ ഫലാസി അറിയപ്പെടുന്നത്, ഫ്രീജിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഉം സയീദ്.
മാജിദ് അല്‍ ഫലാസിയുടെ ആകസ്മിക വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്, ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന ശബ്ദമാണ് മാജിദിന്റെതെന്നും കവിതയിലൂടെയും പോസിറ്റീവ് മൂല്യങ്ങളിലൂടെയും ആസ്വാദ്യകരമായ നിമിഷങ്ങള്‍ സമ്മാനിച്ച വാക്കുകളാണ് അദ്ദേഹത്തിന്റെതെന്നും എമിറാത്തി എഴുത്തുകാരന്‍ അമാനി അല്‍ മത്രൂഷി ട്വിറ്ററില്‍ കുറിച്ചു.
'അയല്‍പക്കം' എന്ന് അര്‍ത്ഥം വരുന്ന ടെലിവിഷന്‍ പരമ്പരയാണ് ഫ്രീജ്. 2006ല്‍ പുറത്തിറങ്ങിയ ഈ പരമ്പരയില്‍ ആധുനിക ദുബായില്‍ താമസിക്കുന്ന നാല് മുതിര്‍ന്ന സ്ത്രീകളുടെ കഥയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്, 'ഫണ്‍ ഓള്‍ഡ് ഗേള്‍സ്' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS