Gulf News യു.എ.ഇയില്‍ വിസാ ലംഘകര്‍ക്ക് രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചു, സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും

ദുബൈ: യു.എ.ഇയിലെ വിസാ ലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കാനോ, അല്ലെങ്കില്‍ പിഴയൊന്നും ഒടുക്കാതെ രാജ്യം വിടാനോ അനുവദിക്കുന്ന രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി.പി) പ്രഖ്യാപിച്ചു. 

സെപ്റ്റംബര്‍ 1 മുതലാണ് രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് പ്രാബല്യത്തില്‍ വരുന്നത്. യു.എ.ഇ സൃഷ്ടിച്ച സഹിഷ്ണുതയുടെയും സഹതാപത്തിന്റെയും മൂല്യങ്ങളുടെ പ്രതിഫലനമായി വിസാ ലംഘകര്‍ക്ക് നിയമ വിധേയമായി തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അവസരമാണിതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

രാജ്യത്തെ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കഴിഞ്ഞ വര്‍ഷം ക്രമപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, താമസ, ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ പിഴയുള്ളവര്‍ക്ക് നിലവിലുള്ള 100 ദിര്‍ഹം പിഴയ്ക്ക് പകരം 50 ദിര്‍ഹം മാത്രം ഒടുക്കിയാല്‍ മതിയാകും. 

യു.എ.ഇയിലെ താമസ വിസകള്‍ അതിന്റെ തരവും സ്‌പോണ്‍സറുമനുസരിച്ച് വ്യത്യാസമുള്ളതാണ്. ഒരു സ്‌പോണ്‍സര്‍ വിസ 1, 2, 3 വര്‍ഷത്തേക്കുള്ളതാണെങ്കില്‍, സ്വയം സ്‌പോണ്‍സറായവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുണ്ടാകും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT