ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്

മസ്കത്ത്:   ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന്  മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ.സജിത(53) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലച്ചെയാണ് അപകടം. സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി.

വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ചെന്നൈയിയലുള്ള ഏക മകൾ ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT